തൃശൂര്‍ കുന്നംകുളം പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
Comments


