കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടില്‍ യുവാവ് മരിച്ച നിലയില്‍. സ്വിഗ്ഗി ഡെലിവറി ബോയാണ് മരിച്ചത്. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് സൂചന. പൈപ്പിടാനായി കുഴിച്ച കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സംഭവസ്ഥലത്ത് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments


