കോഴിക്കോട് മൂന്നു മാസം പ്രായമുള്ള കുട്ടിക്കും ഒരു യുവാവിനും കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി, കൊളത്തൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
താമരശ്ശേരിയില്‍ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ കൂടി വിവരം ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതിലൂടെയാണ് താമരശ്ശേരിയില്‍ മരിച്ച കുട്ടിക്ക് മസ്തിഷ്ക്വ ജ്വരബാധയുണ്ടായതെന്നാണ് കരുതുന്നത്.
Comments


