കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിര്‍ദേശം.
പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികളില്‍ പരിശോധന തുടരുകയാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും.
ജൂലൈ 3ന് രാവിലെയാണ് മെഡിക്കല്‍ കോളേജിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദുവാണ് മരിച്ചത്. ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
Comments


