കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും ജോണ്‍ വി. സാമുവലിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമഗ്ര റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്.
അപകടത്തില്‍ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മ ബന്ദു ആണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു.


