കോതമംഗലത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുണ്ടായ അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
അടിവാട് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ അടിവാട് ഹീറോ യങ്സ് ക്ലബ് കഴിഞ്ഞ 15 ദിവസമായി നടത്തിവരുന്ന ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ താത്ക്കാലിക ഗ്യാലറിയാണ് തകര്‍ന്നുവീണത്. ഫൈനല്‍ മത്സരമായത് കൊണ്ടുതന്നെ നാലായിരത്തോളം കാണികള്‍ ഗ്രൗണ്ടിലെത്തിയിരുന്നു.
സംഘാടകര്‍ക്കൊപ്പം പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മത്സരം കാണാനായി അധികം ആളുകള്‍ ഗ്യാലറിയില്‍ കയറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments


