കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാര്‍ത്ഥിനികളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി അവര്‍ക്ക് ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പി എസ് സി വണ്‍ ടൈം രജിസ്ട്രേഷന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എം എല്‍ എ ടി വി ഇബ്രാഹിം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനീഷ് ഒ പി അധൃക്ഷം വഹിച്ചു.അക്ഷര ശ്രീ കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി സ്വപ്നതുല്യമായ മേഖലയില്‍ കൊണ്ടോട്ടിയില്‍ നിന്ന് നിരവധി പേരെ എത്തിക്കാന്‍ സഹായിക്കും എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു എം.എല്‍.എ പ്രസ്താവിച്ചു. കൊണ്ടോട്ടിയില്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എലങ്കയില്‍ മുംതാസ്, പി. ടി. എ.വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്,കോളേജ് യൂണിയന് അഡൈ്വസര്‍ ഡോ.അബിദാ ഫാറൂഖി, സൈലം, പരീക്ഷാ ഓപ്പറേഷന് മേനേജര്‍ മിലാന് തോമസ്, സൈലം പി.എസ്.സി പരീക്ഷാ വിഭാഗം മാനേജര്‍ കിരണ്‍. എസ്.കോളേജ് യൂണിയന് ചെയര്മാന് മുഹമ്മദ് സാബിര്‍, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, കെ.മുഹമ്മദ് അഷ്റഫ് മാസ്റ്റര്‍,ഡോ.ലത്തീഫ്, പി.വി. അസാദ്, നവാസ് ശരീഫ്, എ.പി,പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി. ശരണ്യ ,ജന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉറുദു അധ്യാപ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കയ കൊണ്ടോട്ടി മണ്ഡലത്തിലെ സഫ്വാന് നീറാട് മുഖ്യാതിഥിയായി,
ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ കോളേജുകളിലും, തുടര്‍ന്ന് മണ്ഡത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും വണ്‍ ടൈം രജിസ്ട്രേഷന് നടത്തി. അവര്‍ക്ക് ഗവണ്മെന്റ് ജോലിയുടെ പ്രാധാന്യവും പ്രസ്ക്തിയും വിശദീകരിക്കുന്ന വര്‍ഷോപ്പ് സംഘടിപ്പിച്ച ശേഷം അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി മികച്ച ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനങ്ങളും, പഠന സഹായികളും, പ്രത്യേക അഭിമുഖ പരിശീലനങ്ങളും നല്കി ജോലി നേടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകര്‍ന്നു നല്‍കുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്ന് എം.എല്‍.എ വിശദീകരിച്ചു. കോളേജ് യൂണിയന്റെയും, മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന സൈലത്തിന്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കോളേജുകളില്‍ നിന്ന് 1500ല്‍ അധികം കുട്ടികള്‍ക്ക് പി എസ് സി വണ്‍ ടൈം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അക്ഷരശ്രീ പി.എസ്.സി കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പറഞ്ഞു.


