കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്ഐയെ സ്ഥലം മാറ്റിയത്.
പത്തനംതിട്ടയിലേക്ക് ആണ് എസ്ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.


