കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി നേരിട്ടത് ക്രൂരമായ പീഡനമെന്ന് രണ്ടാമത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ മനോജിത്ത് മിശ്ര യുവതിയെ മാരകമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.
കൂടാതെ, പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ നിന്ന് വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാണെന്നും കണ്ടെത്തി്. ലോ കോളജിലെ സിസിടിവി ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
പ്രതികളുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മനോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. അതേസമയം പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.


