കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗം റാഷിദ് കുടല്ലൂരിന്റെ പിതാവ് പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ കുടല്ലൂരിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു.
മത- രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മാസ്റ്ററുടെ വിയോഗത്തിൽ നാടിനും സമുദായത്തിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി അനസ് നാട്ടുകല്ലും മറ്റു ജില്ല ഭാരവാഹികളും അറിയിച്ചു.
Comments


