ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു.
ഓൾഡ് ഐഡിയൽ സ്കൂളിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി.ടി
കുഞ്ഞമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് സ്റ്റേറ്റ് ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഓവർ ഓൾ കിരീടം നേടിയ നാദാപുരം മണ്ഡലം കെഎംസിസി ക്ക് ട്രോഫി കൈമാറി.
നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസിൽ തിരുവമ്പാടി മണ്ഡലവും ഡബ്ൾസിൽ ബേപ്പൂർ മണ്ഡലവും ജേതാക്കളായി, ഫുട്ബാൾ ടൂർണമെന്റിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി, അത് ലറ്റിക്സ് മത്സരങ്ങളിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ സലീൽ എം (പേരാമ്പ്ര മണ്ഡലം) 200 മീറ്റർ മത്സരത്തിൽ സവാദ് എംപി (നാദാപുരം മണ്ഡലം) 800 മീറ്റർ മത്സരത്തിൽ നവാസ് പുതിയോട്ടിൽ (കുറ്റ്യാടി മണ്ഡലം) എന്നിവർ ജേതാക്കളായി, 4 x 100 മീറ്റർ റിലേ മത്സരത്തിൽ നാദാപുരം മണ്ഡലം ജേതാക്കളായി. ഷോർട്ട്പ്പുട്ട് മത്സരത്തിൽ കൊടുവള്ളി മണ്ഡലവും, കമ്പവലി മത്സരത്തിൽ വടകര മണ്ഡലവും ജേതാക്കളായി. വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ നാദാപുരം കെഎംസിസി വിജയിച്ചു. കാരംസ് ടൂർണമെന്റിൽ വടകരയും, ചെസ്സ് ടൂർണമെന്റിൽ കുറ്റ്യാടിയും , ആം റസലിങ്ങിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി.
നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളിൽ കവിതാ രചനയിൽ കൊയിലാണ്ടിയും, പ്രബന്ധ രചനയിലും ന്യൂസ് റിപ്പോർട്ടിങ്ങിലും നാദാപുരവും, ഇസ്ലാമിക ക്വിസ് മത്സരത്തിൽ പേരാമ്പ്ര മണ്ഡലവും ജേതാക്കളായി. ജനറൽ ക്വിസ് മത്സരത്തിൽ വടകരയും, നാദാപുരവും.
ഒരേ പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്ഥാനം പങ്കിട്ടു. മലയാളം പ്രസംഗ മത്സരത്തിൽ പേരാമ്പ്രയും , ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നാദാപുരം കെഎംസിസി യും വിജയികളായി. മാപ്പിള പ്പാട്ട് മത്സരത്തിലും അറബിക് പദ്യം ചൊല്ലൽ മത്സരത്തിലും സംഘ ഗാന മത്സരത്തിലും തിരുവമ്പാടി മണ്ഡലം കെഎംസിസി വിജയിച്ചു. കവിതാലാപനത്തിൽ പേരാമ്പ്രയും, മോണോ ആക്ട് മത്സരത്തിൽ നാദാപുരവും വിജയിച്ചു. സ്കിറ്റ് മത്സരത്തിൽ വടകരയും, കോൽക്കളി മത്സരത്തിൽ കൊയിലാണ്ടിയും വിജയികളായി. മുട്ടിപ്പാട്ട് മത്സരത്തിൽ നാദാപുരം കെഎംസിസി വിജയിച്ചു.
നവോത്സവ് 2K24 കലാ കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ വടകര മണ്ഡലം കെഎംസിസി രണ്ടാം സ്ഥാനത്തിനും തിരുവമ്പാടി മണ്ഡലം മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ കെഎംസിസി ഭാരവാഹികളായ നവാസ് കോട്ടക്കൽ, ഷബീർ മേമുണ്ട , നബീൽ നന്തി , റുബിനാസ് കൊട്ടേടത് , ഷരീഫ് പി.സി, മുജീബ് ദേവർകോവിൽ , ഫിർദൗസ് മണിയൂർ, സിറാജ് മാതോത്ത്, ബഷീർ കെകെ
എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രെഷറർ അജ്മൽ ടികെ നന്ദിയും പറഞ്ഞു


