ബന്തടുക്ക: കാസര്‍കോട് ഉന്തത്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ദേവിക (15)യാണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്.
വിവരമറിഞ്ഞ് ബേഡകം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. കിടപ്പുമുറിയിലെ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments


