കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമല്‍ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനുള്ള അസൗകര്യത്തെ തുടര്‍ന്നാണ് അമല്‍ ബാബുവിന് സ്ഥാനം നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത അമല്‍ ബാബുവിനെ പാര്‍ട്ടി അന്വേഷണത്തിന് ശേഷം തിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ പാനൂര്‍ പുളിയതോടിന് അടുത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ മരിച്ചയാള്‍ ഉള്‍പ്പെടെ 15 പ്രതികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. പതിനഞ്ച് പ്രതികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
എന്നാല്‍ പാര്‍ട്ടിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഡിവൈഎഫ്ഐ അമല്‍ ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.


