കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതിനു പിന്നിലെന്ന് കലാ രാജു ഇന്നലെ കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. മൊഴിപ്പകര്‍പ്പ് കിട്ടിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചതെന്നും യഥാര്‍ത്ഥ പ്രതികളെയല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്നും കലാ രാജു പറഞ്ഞിരുന്നു. സിപിഎമ്മിനൊപ്പം തുടരില്ലെന്നും കലാ രാജു വ്യക്തമാക്കി.
അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ നഗരസഭാ ചെയര്‍പേഴ്സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്ന ണറ്റ് ആളുകളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളിലേക്കെത്താനാണ് പൊലീസ് നീക്കം.


