കേരളത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ അഭയം തേടിയ സംഭവത്തില്‍ സംരക്ഷണം നല്കാന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ ഇരുവരെയും സ്വദേശത്തേക്ക് അയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും ഇതിനിടെ ജോലി തേടി ഗാലിബ് യുഎഇയിലേക്ക് പോയിരുന്നു. ഇതിനിടെ ആശയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിക്കുകയും ഇക്കാര്യം ആശ ഗാലിബിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാലിബ് നാട്ടിലെത്തുകയും ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്നമുണ്ടാക്കുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം ഉഇരുവരും ആലപ്പുഴയില്‍ എത്തുകയായിരുന്നു. ഫെബ്രുവരി 9നാണ് ആലപ്പുഴയില്‍ എത്തിയത്. ഫെബ്രുവരി 11ന് വിവാഹിതരായി. എന്നാല്‍ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയിരുന്നു. ദമ്പതികള്‍ പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ വധഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ തിരികെ പോകുന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.
അതേസമയം നവദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന് പറഞ്ഞിരുന്നു.


