മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ റെയില്‍ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. ലഖ്നൌവില് നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക പൊങ്ങുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ചങ്ങല വലിച്ച് പുറത്തേക്ക് ചാടുകയുമായിരുന്നു. b4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്.
ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ ചില യാത്രക്കാര്‍ തൊട്ടടുത്ത ട്രാക്കില്‍ വീഴുകയായിരുന്നു. എന്നാല്‍ അതേസമയം കടന്നുപോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് ഈ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാജ മുന്നറിയിപ്പ് നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments


