സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ജൂണ്‍ 10, 11, 12 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂണ്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
ജൂണ്‍ 12: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
Comments


