ജറൂസലേം: യെമിനിലും ഹൂഥികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ പതിച്ച് ഇസ്രാഈലിലെ ബെന്‍ഗുരിയന്‍ വിമാനത്താവളത്തില്‍ വന്‍ നാശം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുളള റോഡിന്റെ ഒരു ഭാഗവും പൂന്തോട്ടവും പാര്‍ക്കിങ്ങ് ഏരിയയും ഉള്‍പ്പെടുന്ന മേഖലയിലാണ് മിസൈല്‍ പതിച്ചത്.പരിക്കേറ്റ ഏട്ടുപേരെ ആശുപത്രിയില്‍ പ്രവേസിപ്പിച്ചതായി അധിക്യതര്‍ വ്യക്തമാക്കി. ഇതെതുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്തു.
ഡല്ഹില്നിന്നുളള എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെയും ഇന്നും ഇസ്രാഈലിലേക്ക് പറക്കണണ്ടിയിരുന്ന എയര്‍ ഇന്ത്യാ സര്‍വിസുകള്‍ റദ്ദാക്കി. മിസൈല്‍ വെടിവച്ചിടുന്നതില്‍ തങ്ങള്‍ക്ക് പാളിച്ച പറ്റിയതായി ഇസ്രാഈല്‍ സ്ഥിരികരിച്ചു. മിസൈല്‍ പതിച്ച സ്ഥലത്ത് 25 മീറ്റര്‍ ആഴത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചയായിരുന്നു ഹൂഥി മിസൈല്‍ ആക്രമണം ടെര്‍മിനല്‍ മൂന്നില്‍ നിന്ന് 75 മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ പതിച്ചത്.


