ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
22 മാസത്തെ ആക്രമണം വിപുലീകരിക്കുന്നതിനെ കുറിച്ച് സുരക്ഷാ കാബിനറ്റ് ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ ഹമാസിനെ തകര്‍ക്കാന്‍ ഇസ്രാഈല്‍ ഗസ്സ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഒടുവില്‍ അതിന്റെ ഭരണം സൗഹൃദ അറബ് സേനയ്ക്ക് കൈമാറാനും ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച (ഓഗസ്റ്റ് 7, 2025) പറഞ്ഞു.
ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത് എണ്ണമറ്റ ഫലസ്തീനികളുടെ ജീവന് അപകടത്തിലാക്കും, അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഇസ്രാഈലിനെ കൂടുതല്‍ ഒറ്റപ്പെടുത്തും. ഗസ്സ പ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും നിലവില്‍ ഇസ്രഈലിന്റെ നിയന്ത്രണത്തിലാണ്.
Comments


