ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസുമായി വീണ്ടും ചര്‍ച്ച നത്താന്‍ ഇസ്രാഈല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ ചര്‍ച്ചക്ക് ഇസ്രാഈല്‍ ഒരുങ്ങുന്നത്. അതേസമയം അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി മുന്നോട്ടു വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചാണ് വീണ്ടും ചര്ച്ചെക്ക് തയ്യാറാകുന്നതെന്ന് ഇസ്രായേല്‍ നെതന്യാഹുവിന്റെ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സുരക്ഷാ സമിതിയോഗത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്തെന്നും എന്നാല്‍ ഹമാസുമായി വീണ്ടും ചര്‍ച്ചക്ക് നെതന്യാഹു തയാറാകില്ലെന്നും തീവ്ര വലതുപക്ഷ മന്ത്രിമാര്‍ പറഞ്ഞു.
എന്നാല്‍ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാലാണ് ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ഗസ്സയിലേക്ക് ഉടന്‍ സഹായം അനുവദിക്കാനും അമേരിക്ക ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
അതേസമയം ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് തെല്‍ അവിവില്‍ റാലി നടന്നു. നിരവധി പ്രക്ഷോഭകരെ സുരക്ഷാ സൈന്യം അറസ്റ്റ്? ചെയ്തു. ഇസ്രാഈലിന്റെ ആക്രമണത്തില്‍ 69 പേര് ഇന്നലെ കൊല്ലപ്പെട്ടിരുന്നു.


