വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രാഈല്‍. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. 30 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സ സിറ്റിയില്‍ മാത്രം 20 പേര് കൊല്ലപ്പെട്ടു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.
രണ്ടാഴ്ചയിലേറെയായി ഗസ്സയില്‍ തുടരുന്ന ഉപരോധം കുട്ടികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്ണമാക്കിയതായി യുനിസെഫ് അറിയിച്ചു. ഗസ്സയിലെ ബുറൈജ് ക്യാമ്പിനു സമീപം ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗമായ ഷിന് ബെത് മേധാവി റോണര്‍ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ നീക്കത്തിനെതിരെ നാളെ മുതല്‍ വ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ഇസ്രാഈലിലെ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചു
അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടല്‍ സംഘര്‍ഷം വ്യാപിക്കുന്നു.നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. കപ്പലുകള്‍ക്കെതിരായ സൈനിക നടപടികള്‍ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം തുടരുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്കി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും പെന്റഗണ്‍ നേതൃത്വം പ്രതികരിച്ചു.


