ഇസ്രാഈല്‍ – ഇറാന് സംഘര്‍ഷം ആറാം ദിനത്തിലേക്ക് കടന്നപ്പോള്‍ ഇറാന് തങ്ങളുടെ അവസാന ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രാഈലിലേക്ക് വിക്ഷേപിച്ചു. ടെല്‍ അവീവിലുടനീളം സൈറണുകള്‍ മുഴങ്ങി. ടെഹ്റാനെതിരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. 5-7 മിസൈലുകള്‍ ഇറാന് തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു.
എന്നാല്‍ അവ ഒന്നുകില്‍ വീഴുകയോ ഇല്ലാതാക്കുകയോ ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ആക്രമണത്തില്‍ സെജ്ജില്‍ എന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഒന്നുകില്‍ ഭൂഗര്‍ഭ അഭയകേന്ദ്രങ്ങളില്‍ ക്രമേണ മരിക്കുകയോ മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്യണമെന്ന് IRGC ഇസ്രാഈലികള്‍ക്ക് മുന്നറിയിപ്പ് നല്കി.
തെഹ്റാനിലെ യുറേനിയം സെന്‍ട്രിഫ്യൂജ് കേന്ദ്രവും മിസൈലിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രവും ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രാഈല്‍ സൈന്യം അറിയിച്ചു. 10 മിസൈലുകളും തകര്‍ത്തു. പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രങ്ങളും ആക്രമിച്ചു. തെഹ്റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്ഫോടനമുണ്ടാായി. ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര് കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന് സ്ഥിരീകരിച്ചു. ഇറാന് ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രാഈലില്‍ 24 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മിസൈല്‍ ആക്രമണങ്ങള്‍ കേന്ദ്രീകൃതവും തുടര്ച്ചയായതുമായിരിക്കുമെന്ന് ഇറാന് സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) അറിയിച്ചു. അധിനിവേശ ശക്തികളുടെ ആകാശം ഇറാനിയന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കുമായി തുറന്നിരിക്കുന്നുവെന്ന് ഐ.ആര്.ജി.സി പ്രസ്താവനയില്‍ പറഞ്ഞു.
.


