നിയന്ത്രണ രേഖയില്‍ പാകിസ്താന് സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ആറാം രാത്രിയും നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ സെക്ടറുകള്‍ക്ക് നേരേയും പര്‍ഗ് വാള് സെക്ടറിലുമുണ്ടായ കരാര്‍ ലംഘനങ്ങള്‍ ഇന്ത്യന്‍ സേന കടുത്ത മറുപടി നല്കി.
മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും പാകിസ്താന് നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ചു. മേഖലയിലെ സ്ഥിതി വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളോടും ് അമേരിക്ക ആവശ്യപ്പെട്ടു.
Comments


