മോദി ഗവണ്മെന്റിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷ സ്കീമുകള്‍ തുടരുക, നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് 24ന് ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ നിന്ന് ആയിരകണക്കിന് വിദ്യാര്‍ഥികള്‍ പങ്കടുക്കും. മാര്‍ച്ചിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കള്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും.
ഡല്‍ഹി പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന മീറ്റിംഗില്‍ എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗദരി, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, ഐസ ദേശീയ പ്രസിഡന്റ് പ്രസഞ്ജീത് ബാനര്‍ജീ, എസ് എഫ് ഐ സെക്രട്ടറി ഐഷി ഗോഷ്, എ ഐ എസ് എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങ്, സമാജ് വാദി ചാത്ര സഭ പ്രസിഡന്റ് രാജേഷ് ബാന്‍സല്‍, സി ആര് ജ ഡി പ്രസിഡന്റ് അക്ഷന്‍ രഞ്ജന്‍ എന്നിവര്‍ പങ്കടുത്തു. മതേതര വിദ്യാര്‍ത്ഥി ചേരിയെ ഒന്നിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ കലാലയങ്ങള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നതാണന്നും ഇത് വരാനിരിക്കുന്ന പോരാട്ടത്തിന് ശക്തി പകരുമെന്നും എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു.


