ഓസ്ട്രേലിയന്‍ വനിതാ എ ടീമിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ടീം ആവേശകരമായ രണ്ട് വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അലിസ ഹീലിയുടെ (91) തിളക്കത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. മലയാളി താരം മിന്നു മണി ബൗളിങ്ങില്‍ മികവ് തെളിയിച്ച് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ, യാത്സിക ഭാട്യ (66), രാധ യാദവ് (60), തനുജ കന്‍വാര്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ കരുത്ത് കണ്ടെത്തി. 49.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം തൊട്ടു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യ മത്സരത്തിലും മിന്നു മണി രണ്ടു വിക്കറ്റുകള്‍ നേടിയിരുന്നു. ആ മത്സരം ഇന്ത്യ എ മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
സ്കോര്‍: ഓസ്ട്രേലിയ എ 50 ഓവറില്‍ 9ന് 265 (ഹീലി 91, കിം ഗാര്‍ത് 41*, മിന്നു മണി 346). ഇന്ത്യ എ 49.5 ഓവറില്‍ 8ന് 266 (യാത്സിക 66, രാധ 60, എമി 255).


