സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ പവന് 75,760 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വില 70 രൂപയുടെ വര്‍ധനവ് ഉണ്ടായി. ഗ്രാമിന്റെ വില 9470 രൂപയായി ഉയര്‍ന്നു.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 3,386.30 ഡോളറായി. ജൂലൈ 23ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സ്വര്‍ണത്തിന്റെ ഭാവിവിലകള്‍ ഉയര്‍ന്നിട്ടുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് 3,484.10 ഡോളറിലേക്ക് എത്തി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന്റെ വില 75,200 രൂപയായാണ് ഉയര്‍ന്നത്. 160 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 9400 രൂപയായാണ് വില വര്‍ധിച്ചത്. ഡോണാള്‍ഡ് ട്രംപിന്റെ തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ക്രമാനുഗതമായി സ്വര്‍ണവില വര്‍ധിച്ചു.


