സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനടക്കം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ധിപ്പിക്കുന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
കണ്സഷന് വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചെന്നും ഇത് പരിശോധിക്കുംമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണമെന്നും ജിപിഎസ് ഒഴിവാക്കണമെന്നും ഇഷ്ടാനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യമുയര്‍ത്തുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.


