പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന് (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആറുമാസം മുന്‍പ് രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശിവപ്രസാദും രഞ്ജിതയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി 8 മാസം മുന്‍പ് ശിവപ്രസാദിനൊപ്പം രഞ്ജിത വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത് ജീവനൊടുക്കുകയായിരുന്നു. പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത.
മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments


