കോട്ടയത്ത് ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. ഭരണങ്ങാനത്തെ ഇടമറ്റം എഫ്.സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷണ്‍മുഖവേലാണ് (38) മരിച്ചത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തര്‍ക്കത്തിനിടെ സൂര്യയെ കാര്‍ത്തിക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൂര്യയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരവേ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.. പാലാ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.


