ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിന് തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മന്തഗതി കാണിച്ചെന്നാണ് കണ്ടെത്തല്‍.
അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു.
ഐബി ഉദ്യോഗസ്ഥ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ സുഹൃത്ത് സുകാന്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ 24ന് ചാക്കയിലെ റെയില്‍വേ ട്രാക്കിലാണു ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരാതി ഔദ്യോഗികമായി കിട്ടാതെ പ്രാഥമിക അന്വേഷണം പോലും വേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. യുവതിയുടെ പിതാവ് പരാതി നല്കിയപ്പോഴും ഗൗരവത്തോടെ അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.


