ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം സുകാന്തിന്റെ ലൈംഗികശേഷി പരിശോധന നടത്താനും നീക്കം.
പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തെളിവെടുപ്പ് നടത്തും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനത്തോടെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
മാര്‍ച്ച് 24ന് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തു വന്നതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു.


