യുഎസില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ മരണം 25 ആയി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിലാണ് സെന്റ് ലൂയിസിലെ ടൊര്ണാഡോയില് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും സെന്റ് ലൂയിസ് മൃഗശാലയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
മിസൗറിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മേയര്‍ കാര സ്പെന്‍സര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സെന്റിനല്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണു.


