ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര് മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള് താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.
പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Comments


