ഉത്തര്‍പ്രദേശിലെ അലീഗഢില്‍ പാക് വിരുദ്ധ പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന് പതാകക്ക് മേല്‍ മൂത്രമൊഴിപ്പിച്ച് ഹിന്ദുത്വവാദികള്‍. സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 കാരനെ വലിച്ചിഴച്ച് ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഭാരത് മാതാ കീ ജയ് അടക്കം വിളിപ്പിക്കുകയും തുടര്‍ന്ന് പതാകയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു
സംഭവ സമയം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. താന്‍ കൂട്ടുകാരോടൊപ്പം സ്കൂളില്‍ നിന്നും വരുമ്പോള്‍ റോഡില്‍ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞുവെന്നും താന്‍ ചെന്ന് അതെടുത്ത് നോക്കിയതോടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവിടെ എന്താണ് നടന്നിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ആക്രമണത്തിനിരയായ കുട്ടി പറഞ്ഞു.
‘പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില വലതുപക്ഷ ഗ്രൂപ്പുകള്‍ നഗരത്തില്‍ ‘ബന്ദ്’ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നിലത്ത് പാക് പതാകകള്‍ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട കുട്ടി അതില്‍ നിന്നും ഒരെണ്ണമെടുത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.’ – കേസുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു


