മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
സന്ദര്‍ശനത്തിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസ് ഇവരെ വിട്ടയച്ചു.
എന്നാല്‍ മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷനില്‍വെച്ച് സംഘം പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


