കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നേര്യമംഗലം വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. നേര്യമംഗലംവാളറ ദേശീയപാത നിര്‍മാണ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
Comments


