ഇടുക്കി: മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് അനധികൃത ലൈറ്റ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബസില്‍ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പൂര്‍ണ്ണമായും സുരക്ഷാമാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച പരിഗണിക്കും.
Comments


