സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന് വധക്കേസില്‍ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം. കഴിഞ്ഞ ജൂണ്‍ 28 ന് ഹേമചന്ദ്രന് കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചേരമ്പാട് വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഡിഎന്‍എ ഫലം കൂടി വന്നതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയുമായിരുന്നുളൂ.
2024 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Comments


