സംസ്ഥാനത്തെ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം. നിലവിലെ കണക്കുകള്‍ പ്രകാരം 1,596 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 10,573 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
29.12 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിക്കുകയും ഇതില്‍ 20.52 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കാനായെന്നും കെ.എസ്.ഇ.ബി പറഞ്ഞു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ഹൈടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഓഫ് ചെയ്ത് വെക്കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യം മനസിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Comments


