മലപ്പുറം: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വരുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. ഇന്നലെ വൈകീട്ട് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുനിന്ന് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉഗാണ്ട സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ഇതര സംസ്ഥാന ലഹരി കടത്തു സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ പൊലീസ് എത്തുകയായിരുന്നു. അതേസമയം ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ.


