ട്രെയിനിന്റെ സ്റ്റെപ്പില്‍ ഇരുന്ന് യാത്രചെയ്ത യാത്രക്കാരന്റെ കാല്‍വിരലുകള്‍ പ്ലാറ്റ്ഫോമിനിടയില്‍പെട്ട് അറ്റുപോയി. പാലക്കാട്കണ്ണൂര് എക്സ്പ്രസിലെ യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ വെച്ച് സ്റ്റെപ്പില്‍ ഇരിക്കുകയായിരുന്ന യുവാവിന്റെ കാല് പ്ലാറ്റ്ഫോമില്‍ തട്ടുകയായിരുന്നു. വിരലുകള്‍ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് അറ്റുപോവുകയായിരുന്നു. പിന്നാലെ ആര്.പി.എഫുകാരെ വിവരമറിയിച്ച് ട്രെയിന്‍ തൊട്ടടുത്ത എലത്തൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Comments


