മുന്‍ ഇലക്ഷന് കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മറിച്ച് ഒരു ‘മുസ്ലീം കമ്മീഷണര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമര്‍ശിച്ച് നടത്തിയ രൂക്ഷ പ്രസ്താവനകള്‍ക്ക് ഒരു ദിവസത്തിന് ശേഷമാണ് ദുബെ മുന്‍ സിഇസിക്കെതിരെ മതപരമായ പരാമര്‍ശം നടത്തിയത്.
‘വഖഫ് നിയമം നിസ്സംശയമായും മുസ്ലിംകളുടെ ഭൂമികള്‍ തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു ദുഷ്ട പദ്ധതിയാണ്. സുപ്രീം കോടതി അത് തുറന്നുപറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏപ്രില്‍ 17 ന് ഖുറൈഷി എക്സില്‍ കുറിച്ചിരുന്നു.
‘നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല, നിങ്ങള്‍ ഒരു മുസ്ലീം കമ്മീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍മാരാക്കി.’ ഇതിനു പിന്നാലെ ദുബെ ആരോപിച്ചു.
‘പ്രവാചകന് മുഹമ്മദ് നബിയുടെ ഇസ്ലാം ഇന്ത്യയില്‍ വന്നത് 712-ല്‍ ആയിരുന്നു. അതിനുമുമ്പ് ഈ ഭൂമി (വഖഫ്) ഹിന്ദുക്കളുടെയോ ഗോത്രക്കാരുടെയോ, ജൈനരുടെയോ, ആ വിശ്വാസവുമായി ബന്ധപ്പെട്ട ബുദ്ധമതക്കാരുടെയോ വകയായിരുന്നു.’ 1189-ല്‍ ഭക്തിയാര്‍ ഖില്‍ജി തന്റെ ഗ്രാമമായ വിക്രംശില കത്തിച്ചുകളഞ്ഞതായും വിക്രംശില സര്‍വകലാശാല ലോകത്തിന് അതിന്റെ ‘ആദ്യത്തെ വൈസ് ചാന്‍സലര്‍’ നല്‍കിയത് അതിഷ് ദിപങ്കറാണെന്നും ദുബെ ആരോപിച്ചു.


