മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ രണ്ട് പവന് തൂക്കം വരുന്ന രണ്ട് മുക്കുപണ്ട വളകള്‍ പാപ്പിനിവട്ടം സഹകരണ ബാങ്കില്‍ പണയം വെച്ച് 88,000 രൂപ തട്ടിയത്.
എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വളകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് മനസിലാക്കുന്നത്. ബാങ്ക് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ മറ്റ് ബാങ്കുകളിലും മുക്കുപണ്ടങ്ങള്‍ പണയത്തില്‍ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
Comments


