ട്രെയിന്‍തട്ടി മരിച്ച വീട്ടമ്മയെയും രണ്ട് മക്കളെയും തിരിച്ചറിഞ്ഞു. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഷൈനിയും മക്കളും സ്വന്തം വീട്ടിലായിരുന്നു താമസം.
എന്നാല്‍ രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൂട്ടി ഷൈനി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് ബന്ധുക്കള്‍ ആത്മഹത്യയുടെ വിവരമറിയുന്നത്.
മരിച്ച രണ്ട് കുട്ടികളും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. 14 വയസ്സുള്ള മകന് എഡ്വിന് എറണാകുളത്ത് സ്പോര്‍ട്സ് സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ച ശേഷം മൃതദദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


