കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ശാന്താനന്ദ മഹര്‍ഷി വിദ്വേഷ പരാമര്‍ശം നടത്തിയത്.
വാവര് തീവ്രവാദിയും മുസ്ലിം ആക്രമണകാരിയും ആണെന്നായിരുന്നു പരാമര്‍ശം. അയ്യപ്പനെ തോല്‍പ്പിക്കാന്‍ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റായാണ് പ്രചരിപ്പിക്കുന്നതെന്നും ശാന്താനന്ദ ആരോപിച്ചിരുന്നു.
അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയും മുസ്ലിം ആക്രമണകാരിയും ആയിരുന്നു വാവര് എന്നായിരുന്നു ശാന്തനാനന്ദ മഹര്‍ഷി പറഞ്ഞത്. ഇതിനെതിരെ കെപിസിസി വക്താവ് വി.ആര് അനൂപ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായസംഹിത പ്രകാരം 299, 196 (1ബി) വിശ്വാസം വ്രണപ്പെടുത്തല്‍, മതസ്പര്‍ദ്ധയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൊലീസിനും പരാതിക്കാരനും കോടതി നോട്ടീസയച്ചു.
‘വാപുരന് എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര് മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” -എന്ന പരാമര്‍ശങ്ങളാണ് നടത്തിയത്.


