തൃശൂരില്‍ വന്‍ ലഹരിവേട്ട. ഒരു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ഡാന്‍സാഫ് ടീമും തൃശൂര്‍ സിറ്റി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധയില്‍ ഇയാളില്‍ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി.
ബംഗളൂരുവില്‍ നിന്നാണ് ലഹരി എത്തിക്കുന്നതെന്നാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്.
Comments


