പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്ഷകന് തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്‍ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന് എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്‍ (ജെ എം മഹല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്‍, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്മാന് ബി.വി പോളന്, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്‍ ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സെമിനാര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മണ്‍വിള സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. ബഷീര്‍ അഹമ്മദ്, പി.കെ നവാസ്, അജ്മീര്‍ ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്, എം.എം അലിയാര് മാസ്റ്റര്‍, പി.കെ അബ്ദുല്‍ അസീസ്, പങ്കെടുക്കും.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്‍ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന് രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, നൂര്‍ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്‍, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്‍ വളയം, ലുഖ്മാന് അരീക്കോട്, മാഹിന്‍ അബൂബക്കര്‍, ഇ.അബൂബക്കര്‍ ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന് പങ്കെടുക്കും.
വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്‍ നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്‍ അബ്ദുല്ല, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്‍, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍ ഷംസുദ്ദീന്, പി.കെ ബഷീര്‍, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന് എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില് മുഹമ്മദ് കുട്ടി, മരക്കാര്‍ മാരായ മംഗലം, എം.പി.എ ബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.


