ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല. ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ഉപയോഗിച്ചത് റിമാന്‍ഡ് തടവുകാര്‍ ഉണക്കാനിട്ടിരുന്ന തുണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹതടവുകാരുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ ആസൂത്രണം അറിയാന്‍ കഴിയാത്ത അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


