മലപ്പുറം: കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘രക്ഷിതാക്കളറിയാതെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മുമ്പ് എസ്എഫ്ഐ പാലക്കാട്ടെ വിദ്യാര്‍ത്ഥികളെ ചാക്കിട്ട് സമ്മേളനത്തിന് കൊണ്ടുപോയത്. കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നേരാം വണ്ണം രാഷ്ട്രീയം പറയാന്‍ പോലും കെല്‍പ്പില്ലാത്ത എസ്എഫ്ഐ സ്വന്തം സമ്മേളനത്തിന് ആളെ കൂട്ടാന്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചിരിക്കുകയാണ്’, പി കെ നവാസ് പറഞ്ഞു.
Comments


