അബുദാബി: യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 16,500 പേര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ മികച്ച ബിരുദധാരികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള മികച്ച ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 16,500 പേര്‍ക്കാണ് ഗോള്‍ഡന്‍ റെസിഡന്‍സി അനുവദിച്ചതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ക സ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി അറിയിച്ചു.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ റെസിഡന്‍സി നേടിയത് ബിരുദധാരികളാണ്. 10,710 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഗോള്‍ഡന്‍ വിസ നേടിയത്. യുഎഇയിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള മികച്ച ബിരുദധാരികളായ 5,246 പേര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ 337 സ്പെഷ്യലിസ്റ്റുകളും രാജ്യത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് മികച്ച ബിരുദം നേടിയ 147 പേരും ശാസ്ത്രജ്ഞരായ 16 പേരും ഗോള്‍ഡന്‍ വിസ നേടി.
വിദ്യാഭ്യാസ മേഖലയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് യുഎഇ. ഏ റ്റവും പുതിയ കഴിവുകളും അറിവും നേടാന്‍ പ്രാപ്തിയുള്ള അവബോധമുള്ളതും വിദ്യാസമ്പന്നരുമായ ദേശീയ കേഡറുകളെ കെട്ടിപ്പടുക്കുക എന്നതാണ് യുഎഇയുടെ വിദ്യാഭ്യാസ തന്ത്രത്തിന്റെ ലക്ഷ്യമെന്നും അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ഖൈലി വ്യക്തമാക്കി.
വിദ്യാഭ്യാസ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ പ്രചോദനവും ഉന്നതിയിലെത്തിക്കാനുള്ള സര്വ്വപ്രോത്സാഹനങ്ങളും നല്കുന്ന യുഎഇ ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള അഥോറിറ്റിയു ടെ താല്‍പ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. യുഎഇയിലെ വിദ്യാഭ്യാസ തന്ത്രത്തെയും ദേശീയ സമ്പദ്വ്യ വസ്ഥയെയും പിന്തുണയ്ക്കുന്നതിനായി നടപ്പാക്കുന്ന നൂതന ആശയങ്ങളിലൊന്നായാണ് വിദ്യാഭ്യാസ മേഖലയിലെയും അംഗീകൃത അന്താരാഷ്ട്ര സര്‍വകലാശാലകളിലെയും വിശിഷ്ട വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ റെസിഡന്‍സി നല്‍കുന്നതെന്ന് മേജര്‍ ജനറല്‍ വിശദീകരിച്ചു.
നിരവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികവ് നേടാനും യുഎഇയില്‍ താമസിക്കാനും സ്ഥിരതാമസമാക്കാനും ഗോള്‍ഡന്‍ വിസ പ്രോത്സാഹനവും അനുഗ്രഹീതവുമാണ്.
Comments


